Friday, November 14, 2025

വാഴക്കാട് ഖണ്ഡനത്തിന്* *മുപ്പത് വയസ്സ് തികയുന്നു*

 *വാഴക്കാട് ഖണ്ഡനത്തിന്* 

*മുപ്പത് വയസ്സ് തികയുന്നു*


✍️ aslam saquafi payyol

➖➖➖➖➖➖➖➖➖➖➖➖

1995 നവംബർ 14നാണ് 

പേരോട് ഉസ്താദിൻ്റെ 

ചരിത്രപ്രസിദ്ധമായ 

വാഴക്കാട് ഖണ്ഡനം 

ആരംഭിക്കുന്നത്.


വാഴക്കാട് സുന്നി മുജാഹിദ് ഖണ്ഡനത്തെ കുറിച്ച് അറിയാത്ത, കേൾക്കാത്ത സുന്നികൾ വിരളമായിരിക്കും. 

പ്രഭാഷണ ദിവസം വിവിധ ദിക്കുകളിൽ നിന്ന് കാൽനടയായും ചവിട്ട് സൈക്കിൾ ഉപയോഗിച്ചും ജീപ്പുകളിൽ തൂങ്ങിപ്പിടിച്ചും ആളുകൾ വാഴക്കാട്ടേക്ക് ഒഴുകിയെത്തുമായിരുന്നു. 

മഗ്‌രിബ് നിസ്കാരം കഴിഞ്ഞാൽ പിന്നെ സദസ്സ് ജനനിബിഡമാവും. ബഷീർ മാഷ് സ്വാഗതം പറയും. 

പിന്നെ ചടങ്ങുകൾ ഒന്നുമില്ല, ഉസ്താദിൻ്റെ പ്രസംഗം ആരംഭിക്കും. മണിക്കൂറുകൾ നീളുന്ന പ്രസംഗം. ചിലപ്പോൾ സുബ്ഹിവരെ നീളുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ബഷീർ മാഷ് ഓർക്കുന്നു. 

എട്ടും ഒമ്പതും മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രസംഗത്തിന് ഇടവേളകളില്ല. 

പറയുന്നതിനൊക്കെ പ്രമാണങ്ങൾ. മറുഭാഗത്തുനിന്ന് പ്രസംഗിക്കാൻ വരുന്ന അബ്ദുറഹ്മാൻ സലഫിയുടെ വാദങ്ങൾ ടേപ്പ് റികാർഡ് ചെയ്തു ചെറിയ വാക്ക്മാൻ സെറ്റിലൂടെ സദസ്യരെ കേൾപ്പിക്കും. പുറമേ മുജാഹിദ് പ്രസിദ്ധീകരണങ്ങൾ കൊണ്ട് സാക്ഷ്യപ്പെടുത്തും. എല്ലാം കൂടി ഒരു സംവാദത്തിന്റെ പ്രതീതിയുണ്ടാകും. ജനങ്ങൾ ആവേശത്താൽ തക്ബീർ മുഴക്കം. ആദർശ രംഗത്ത് ഇന്ന് ആവേശം കൊള്ളുന്നവരിൽ ഏറെ പേരും വാഴക്കാട് ഖണ്ഡനം നേരിൽ കേട്ടവരോ കേസറ്റിലൂടെ അറിഞ്ഞവരോ ആയിരിക്കും. വർഷങ്ങളോളം ഉസ്താദിൻ്റെ പ്രഭാഷണ കേസറ്റുകൾ ആദർശ ലോകത്ത് ഓടിയിട്ടുണ്ട്. ഇന്നും യൂട്യൂബിൽ അത് ലഭ്യമാണ്. 


പലസ്ഥലങ്ങളിലും വഹാബികൾക്കെതിരെ ഉസ്താദ് തുടർ ഖണ്ഡനങ്ങൾ  നടത്തിയെങ്കിലും വാഴക്കാടിന് ചില പ്രത്യേകതകളുണ്ട്.


അവിടെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് അതിൽ പ്രധാനം. അല്ലാഹുവിന് അവയവങ്ങളും ഭാഗങ്ങളുമുണ്ടെന്ന് സ്ഥിരപ്പെടുത്തലായിരുന്നു മുജാഹിദ് ഭാഗത്തുനിന്ന് അബ്ദുറഹ്മാൻ സലഫിയുടെ ലക്ഷ്യം. എല്ലാ മൗലവിമാരും സലഫിയെ സഹായിക്കാനെത്തിയിരുന്നു.

അവസാനം വഹാബി പിളർപ്പിലാണ് ഇത് കലാശിച്ചത്. 


1952 ൽ അല്ലാഹുവിനെ കുറിച്ചുള്ള പിഴച്ച വാദങ്ങൾ ഉമർ മൗലവി കേരളത്തിൽ കൊണ്ടുവന്നെങ്കിലും  കാര്യമായി മുജാഹിദുകൾ അത് ഏറ്റുപിടിച്ചിരുന്നില്ല. അല്ലാഹുവിനെ കുറിച്ച് അവൻ ഏതെങ്കിലും സ്ഥലത്താണെന്നോ അവനു ഭാഗങ്ങൾ ഉണ്ടെന്നോ പറയുന്നത് അവിശ്വാസത്തിലേക്കെത്തിക്കുന്ന അനാചാരങ്ങളാണെന്നും ഇത്തരം വിശ്വാസങ്ങളാൽ അല്ലാഹുവിനെ സൃഷ്ടികളോട് തുല്യപ്പെടുത്തൽ വരും എന്നും പഠിപ്പിക്കുകയായിരുന്നു കെ എം മൗലവിയും അലവി മൗലവിയും അമാനി മൗലവിയുമൊക്കെ ചെയ്തിരുന്നത്. മുജാഹിദ് സ്ഥാപകനായിരുന്ന വക്കം മൗലവിയും ഈ പിഴച്ച ആശയത്തിന് അനുകൂലമായിരുന്നില്ല. അത്കൊണ്ടുതന്നെ അല്ലാഹുവിനെ കുറിച്ചുള്ള വികല വിശ്വാസങ്ങൾ പാങ്ങിൽ ഉസ്താദ്, പതി ഉസ്താദ്, ശംസുൽ ഉലമ ഇ കെ ഉസ്താദ്, ഇ കെ ഹസ്സൻ മുസ്ലിയാർ തുടങ്ങിയവരുടെ  കാലത്തും ശൈഖുനാ എപി ഉസ്താദിൻറെ യുവത്വ കാലത്തും ചർച്ചചെയ്യപ്പെടേണ്ടിവന്നിരുന്നില്ല.


മുജാഹിദിന്റെ ഒന്നാംകിട നേതാക്കളെല്ലാം പോയതിനുശേഷം 1987 -  90 കാലയളവിൽ വീണ്ടും ഈ  ചർച്ചകൾ വന്നു. ഈ വിഷയകമായി അൽമനാറിൽ തുടർ ലേഖനം വന്നു. അല്ലാഹുവിനെ കയറുന്നവനും ഇറങ്ങുന്നവനുമായി ചിത്രീകരിച്ചു. അവന് കൈകാലുകളും സ്ഥലങ്ങളും നിർണയിച്ചു. 

87 - 90 പേരോട് ഉസ്താദിന്റെ യുവത്വ കാലമാണ്. മുജാഹിദ് പ്രസിദ്ധീകരണങ്ങൾ അടങ്ങുന്ന പെട്ടിയുമായി  വേദികളിൽ നിന്ന് വേദികളിലേക്ക് ഓടി നടക്കുന്ന കാലം. അൽമനാറിൽ വന്ന അല്ലാഹുവിനെ കുറിച്ചുള്ള പിഴച്ച വിശ്വാസങ്ങൾ പിടികൂടിയതും സമൂഹത്തെ ബോധ്യപ്പെടുത്തിയതും ശരിയായ ആശയങ്ങൾ പഠിപ്പിച്ചതും ഉസ്താദായിരുന്നു.


അല്ലാഹുവിനെ കുറിച്ചുള്ള വിഷയങ്ങളാണ് വാഴക്കാട്  കൂടുതലും ചർച്ചയ്ക്ക് വന്നത്. മുമ്പ് ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയം എന്ന നിലക്കും അല്ലാഹുവിൻറെ സ്വിഫാത്തിനെ കുറിച്ചുള്ള വിഷയമാണെന്ന നിലക്കും വിശ്വാസികൾ ഈ ഖണ്ഡനത്തെ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്നു.


പിഴച്ച കക്ഷികളായ റാഫിളിയ്യത്തിന്റെ വാദങ്ങൾ വഹാബി വേദിയിൽ നിന്ന് ഉയർന്നപ്പോൾ ഇമാം റാസി(റ)യുടെയും മറ്റും ഗ്രന്ഥങ്ങൾ വെച്ച് ഉസ്താദ് സലഫിയെ നിലംപരിശാക്കി. 

ഗതിയില്ലാതെ അവസാനം സലഫി ഒരു അടവ് പ്രയോഗിച്ചു. ഇമാം റാസി(റ) അവസാനകാലത്ത് ഞാൻ മുമ്പ് പറഞ്ഞതെല്ലാം പിൻവലിച്ചിരിക്കുന്നു എന്ന്

 ' അഖ്സാമുൽ ലദ്ദാത്ത് ' എന്ന ഗ്രന്ഥത്തിൽ എഴുതിയിട്ടുണ്ട് എന്നൊരു ശുദ്ധ നുണ പൊട്ടിച്ചു. ഉസ്താദ് ഇതിൽപ്പെട്ട് പിന്മാറുമെന്നാണ് സലഫി കരുതിയിരുന്നത്.

അവിടെ പിടിച്ച് ഉസ്താദ് ഒരു ഞെക്കൽ ഞെക്കി. ഇനി സംസാരിക്കണമെങ്കിൽ സലഫി പറഞ്ഞ ഈ കാര്യം സലഫി പറഞ്ഞ അഖ്സാമു ലദ്ദാത്തിലോ ഇമാം റാസി(റ)യുടെ ഏതെങ്കിലും ഒരു ഗ്രന്ഥത്തിലോതെളിയിക്കണം. അതിൽ പിന്നെ സലഫി അമർന്നു. അത് ഉദ്ധരിക്കാനോ തെളിയിക്കാനോ സലഫിക്ക് ഇന്നുവരെ സാധിച്ചിട്ടില്ല. 


വാഴക്കാട് ഖണ്ഡനാനന്തരം മുജാഹിദിൽ പിളർപ്പുണ്ടായി. 

പിളർപ്പിന് കാരണമായ പ്രധാന കാര്യങ്ങളിൽ ഒന്ന് അല്ലാഹുവിൻറെ സിഫത്തുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. 


വാഴക്കാട് ഉസ്താദ് സമർത്ഥിച്ച സുന്നി ആശയങ്ങൾ വലിയൊരു വിഭാഗം മൗലവിമാർക്ക് അംഗീകരിക്കേണ്ടി വന്നു. അവർ ചില്ലറക്കാരായിരുന്നില്ല. ഒന്ന്, മുജാഹിദിന് വേണ്ടി തൗഹീദ് പ്രസംഗം നടത്തിയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ പ്രമുഖനും കൊട്ടപ്പുറം സംവാദത്തിൽ മുജാഹിദ് പക്ഷത്തെ വിഷയാവതാരകനുമായ സിപി ഉമർ സുല്ലമി. മറ്റൊന്ന് മുജാഹിദിലെ ഏറ്റവും വലിയ ഗ്രന്ഥകാരനും ഉന്നത സ്ഥാപനങ്ങളിലെ അധ്യാപകനും എ അലവി മൗലവിയുടെ മകനുമായിരുന്ന എടവണ്ണ അബ്ദുസ്സലാം സുല്ലമി. ഇവർ രണ്ടുപേരും ഉസ്താദ് പറഞ്ഞ ആശയത്തിലേക്ക് വന്നതോടെ വഹാബി പിളർപ്പിലെ പ്രധാന കാരണങ്ങളിൽ ഒന്നായി ഇതു മാറി. ഹുസൈൻ മടവൂർ ഈ പക്ഷത്തായതിനാൽ മടവൂരികൾ എന്ന പേരിൽ ഇവർ അറിയപ്പെട്ടു. ഇവർ ഖുറാഫിയത്തും അശ്അരിയ്യത്തും ബാധിച്ചവരായി ചിത്രീകരിക്കപ്പെട്ടു.


മുജാഹിദ് പണ്ഡിതൻ അബ്ദുൽ മാലിക് സലഫി എഴുതുന്നു: "നാദാപുരം ഖണ്ഡനത്തിലും ഈ വിഷയം ചർച്ചയ്ക്ക് വന്നിരുന്നു. അതിനുമുമ്പ് നടന്ന വാഴക്കാട് ഖണ്ഡനപ്രസംഗത്തിൽ ഈ വിഷയം കുറച്ച് വിശദമായിത്തന്നെ പ്രതിപാദിക്കപ്പെട്ടിരുന്നു. അന്നവിടെ ഖുറാഫി പക്ഷത്തുനിന്ന് പ്രസംഗിച്ചിരുന്ന പേരോട് സഖാഫി വാദിച്ചിരുന്നത് അല്ലാഹുവിൻ്റെ സ്വീഫാതുകൾക്ക് അർത്ഥം പറയാൻ പാടില്ല, അർത്ഥം പറഞ്ഞാൽ പിഴച്ചു പോകും എന്നായിരുന്നു. എന്നാൽ ഖുറാഫികളുടെ ഇതേ വാദത്തിലേക്കാണ് ഇപ്പോൾ മടവൂരികളും എത്തിയിരിക്കുന്നത്. അഥവാ സിഫാത്തുകൾ അർത്ഥം പറയാതെ തന്നെ അംഗീകരിക്കണം എന്ന്. മടവൂരുകളിൽ നിന്ന് ഈ പുതിയ വാദവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത് മടവൂരികളുടെ ജനറൽ സെക്രട്ടറി സിപി ഉമർ സുല്ലമി തന്നെയാണ് അതുകൊണ്ടുതന്നെ അത് മൊത്തം മടവൂരികളുടെ വാദമായി മാറുകയും ചെയ്യുന്നു."

(മടവൂരികൾ  സലഫികളോ 113)


KNM മുഖപത്രമായ വിചിന്തനം വാരികയിൽ എഴുതുന്നു:

"അശ്അരിയ്യതും കുറാഫിയതും തലയിലേറ്റിയ സിപി ഉമർ സുല്ലമിയെ പോലുള്ള ചില ആളുകൾ ഇപ്പോൾ അല്ലാഹുവിൻറെ കൈ, മുഖം എന്നിങ്ങനെയുള്ള വിശേഷണങ്ങൾക്ക് അർത്ഥം പറയാൻ പാടില്ലെന്നും അത് സൃഷ്ടികളോട് താരതമ്യം ചെയ്യലായി പോകുമെന്നും എഴുതിത്തുടങ്ങിയിരിക്കുന്നു."(വിചിന്തനം വരിക. 2019 ഏപ്രിൽ 9 പേജ് 12)


അബ്ദുറഹ്മാൻ സലഫിക്ക് ഉത്തരം കിട്ടാത്ത141 ചോദ്യങ്ങൾ ഉസ്താദ് വാഴക്കാട് അച്ചടിച്ചിറക്കിയിരുന്നു. അതിലെ പല ചോദ്യങ്ങളും മൗലവിമാർ പരസ്പരം അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ  ചോദിക്കാൻ തുടങ്ങിയെന്നത് വാഴക്കാട്ഖണ്ഡനത്തിന്റെ ഫലം എത്രത്തോളം ആഴ്ന്നിറങ്ങി എന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. 


അബ്ദുറഹ്മാൻ സലഫി 

ഇപ്പോൾ ഏതു മേഖലയിൽ 

എവിടെ ജീവിക്കുന്നു

എന്നതിന് ഒരു തെളിവുമില്ല. മുജാഹിദിന്റെ ഒരു ഗ്രൂപ്പിലും

അദ്ദേഹം ഇല്ലെന്നാണ് അറിവ്. 


അൽഹംദുലില്ലാഹ്...

ശൈഖുനാ പേരോട് ഉസ്താദ് 

ഇന്നും സുന്നി ആദർശ രംഗത്ത് തല ഉയർത്തി നിൽക്കുന്നു. ദീർഘായുസ്സും ആഫിയത്തും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ... ആമീൻ.

🍃➖🍃

കുറിയും പലിശയും ജല്ലറിയിലെ പലിശക്കുറിയും

 കുറിയും പലിശയും

ജല്ലറിയിലെ പലിശക്കുറിയും

.................


ഇന്ന് (14. നവമ്പർ ) ഞാൻ ജുമുഅക്ക് പോകുമ്പോഴും ജുമുഅ കഴിഞ്ഞ് തിരിച്ചു വരുമ്പോഴും പരപ്പനങ്ങാടിയിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു ഫോൺകോൾ വന്നു.

ഒരു കുറിയുണ്ട് മാസത്തിൽ 2000 രൂപ വീതം അടക്കണം ഒരു വർഷത്തെ കുറിയാണ്

അതിൽ രണ്ട് മാസം 50,000 രൂപ അടിച്ചവർക്ക് ലഭിക്കും ബാക്കി മാസം 24000 രൂപ ലഭിക്കും കുറി അടിച്ചാൽ അടിച്ചത് മുതൽ പിന്നീട് അടവില്ല.

  അടിക്കാത്തവർക്ക് 24000 രൂപയുടെ ഗോൾഡ് ലഭിക്കും.


അതായത് 2000 അടച്ച ഒരാൾക്ക്

കുറി അടിച്ചാൽ അമ്പതിനായിരം ലഭിക്കും : 4000 മോ

6000മോ 8000 അടച്ചവർക്ക് 24000 ലഭിക്കും. പിന്നീട് അടയ്ക്കേണ്ടതില്ല.



അപ്പോൾ ഞാൻ ചോദിച്ചു ഇത് പലിശ ഇടപാട് ആണ് .പലിശ ഇടപാട് ഹറാമാണല്ലോ.

മേൽ പറയപ്പെട്ട ജ്വല്ലറി മുസ്ലിമീങ്ങളുടെ ജല്ലറി അല്ലേ അവർ പലിശടപാട് എങ്ങനെ നടത്തും.


അപ്പോൾ ഇത് പലിശയല്ല ഇത് കുറി യാണ് എന്ന് പറഞ്ഞു.

പലിശക്ക് കുറി എന്ന് പേരിട്ടാൽ പലിശ ഇടപാട് ആവാതിരിക്കുമോ .?

ബാങ്കിൽ പോയി നിബന്ധന വെച്ച് ആയിരം രൂപ വാങ്ങുകയും 1500 രൂപ തിരിച്ചടക്കുകയും ചെയ്യുന്നത് പലിശയുടെ പാടാണല്ലോ അപ്രകാരം ഇതും പലിശയ

 തന്നെ.

അത് ഇസ്ലാം നിരോധിച്ചതാണ്.

എന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.


ഇതുമായി ബന്ധപ്പെട്ട് ഒരു ഫത് വ  താഴെ നൽകുന്നു.


ഫത് വ നൽകിയത് കേന്ദ്ര മുശാവറ അംഗവും മർക്കസിലെ പ്രധാന മുദരിസും ആയ അബ്ദുൽ ജലീൽ സഖാഫി ചെറുശോല .




*കുറി, ലേലക്കുറി, ഭാഗ്യക്കുറി*


ചോദ്യം : കുറി, ലേലക്കുറി, ഭാഗ്യക്കുറി എന്നിവയുടെ വിധി എന്താണ്? അതിൽ പങ്കുചേരൽ അനുവദനീ മാണോ? കുറെ ആളുകളിൽ നിന്ന് 500 വാങ്ങുകയും നറുക്കെടുപ്പ് നടത്തി നറുക്ക് ലഭിച്ചവർക്ക് ഭൂവീലർ, ടി.വി തുടങ്ങിയവ ലഭിക്കുകയും ചെയ്യുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാമോ ?



ഉത്തരം: ഇസ്ല‌ാം കർശനമായി വിരോധിച്ച മഹാ പാപങ്ങളി ലൊന്നാണ് ചൂതാട്ടം. വിശുദ്ധഖുർആൻ പറയുന്നു; സത്യ വിശ്വാസികളേ; മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെക്കാനുള്ള അസ്ത്രങ്ങളും പൈശാചിക കാര്യങ്ങളിൽ പെട്ടതാകുന്നു. നിങ്ങളുടെ വിജയത്തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഒഴിവാക്കണം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും

അല്ലാഹുവിൻ്റെ

ഓർമയിൽ നിന്നും നിസ്ക്കാരത്തിൽ നിന്നും നിങ്ങളെ  തടയാനും പിശാച് ഉദ്ദേശിക്കുന്നു. അതിനാൽ അവയിൽ നിന്നെല്ലാം നിങ്ങൾ മാറിനിന്നേ പറ്റൂ. (വി.ഖു. 5-90-91)


ഭാഗ്യ പരീക്ഷണത്തിന്റെയും അനിശ്ചിതത്വത്തി

ൻ്റെയും സ്വഭാവമുള്ള വിനോദങ്ങളും ഇടപാടുകളും

 ചൂതാട്ടത്തിൽ ഉൾപ്പെടുന്നതാണ്. നറുക്കെടുപ്പിൽ പങ്കെടു  ക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് ലാഭമുണ്ടാവുകയും മറ്റുള്ളവർക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന നറുക്കെടുപ്പുകളും ഭാഗ്യക്കുറി, ലേലക്കുറി തുടങ്ങിയവയെല്ലാം നിഷിദ്ധമായ ചൂതാട്ടമാണ്.


കുറെ വ്യക്തികളിൽ നിന്ന് നിശ്ചിത സംഖ്യ വാങ്ങുകയും നറുക്കെടുപ്പ് നടത്തി ചിലർക്ക് പണമോ വസ്‌തുക്കളോ നൽകുകയും മറ്റുള്ളവർക്ക് അവർ നൽകിയ പണം നഷ്ടപ്പെടുകയും ചെയ്യുന്ന ഏർപ്പാടുകളെല്ലാം നിഷിദ്ധമാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. കുറിയിൽ പങ്കെടുക്കുന്നവരിൽ ആദ്യ നറുക്കുകൾ ലഭിക്കു ന്നവർക്ക് ലാഭവും അവസാന നറുക്കുകൾ ലഭിക്കുന്ന വർക്ക് നഷ്ടവും സംഭവിക്കുന്ന കുറികൾ അനുവദനീയമല്ല. നിഷിദ്ധമാണ്. 


*ആദ്യമാദ്യം നറുക്ക് ലഭിക്കുന്നവർ തുടർന്ന് പണം നൽകേണ്ടതില്ലെന്ന സ്വഭാവമുള്ള കുറികളും ചിട്ടികളും നിഷിദ്ധമാണ്*. 

*അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിംകൾ ഇതിലൊന്നും പങ്കാളികളാവുകയോ അതിലൂടെ സമ്പാദി ക്കുകയോ ചെയ്യരുത്. വൻദോഷങ്ങളിൽ പെട്ടതാണ് ഇത്തരം ചൂതാട്ടങ്ങളെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.*


എന്നാൽ ആഴ്ച്‌ചയിലോ മാസത്തിലോ നിശ്ചിത യാളുകളിൽ നിന്ന് നിശ്ചിത സംഖ്യകൾ ശേഖരിച്ച് ഓരോ തവണയും മൊത്തം സംഖ്യ കൂട്ടത്തിലൊരാൾക്ക് നൽകു മെന്ന് തീരുമാനിക്കുകയും ആ ഒരാളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്യുന്ന സമ്പ്രദായമുണ്ട്. കുറി എന്ന

പേരിലാണ് ഗ്രാമങ്ങളിൽ ഇതറിയപ്പെടുന്നത്. ഇവിടെ ആദ്യ നറുക്ക് ലഭിച്ചവനും അവസാന നറുക്ക് ലഭിച്ചവനും ഉൾപ്പെടെ എല്ലാവരും ഒരേ സംഖ്യ അടക്കേണ്ടതായ വിധത്തിലാണെങ്കിൽ ഇത് ചൂതാട്ടത്തിൽ ഉൾപ്പെടുന്നില്ല. എല്ലാവരും അടക്കുന്നതും അവർക്ക് ലഭിക്കുന്നതും തുല്യ സംഖ്യയായതിനാൽ ഓരോരുത്തർക്കും ലാഭത്തിനും നഷ്ടത്തിനും സാധ്യതയെന്ന അനിശ്ചി തത്വത്തിന്റെയും ബെറ്റിന്റെയും സ്വഭാവം ഇതിലില്ല.


ഒരു സംഘമാളുകളിൽ നിന്ന് നിശ്ചിത സംഖ്യ സംഘടിപ്പിച്ച് കൂട്ടത്തിൽ നറുക്ക് ലഭിച്ച വ്യക്തിക്ക് കടമായി നൽകുന്ന സഹായ പദ്ധതിയാണിതെന്നാണ് മനസ്സിലാകുന്നത്. കുറിക്ക് നിശ്ചയിക്കപ്പെട്ട കാലാവധി ക്കുള്ളിൽ കടങ്ങൾ വീട്ടേണ്ടതാണ്. നറുക്ക് ലഭിച്ചതിന് ശേഷമുള്ള അടവുകളിലൂടെ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം നരം കുറികളിൽ ആദ്യ സംഖ്യ നടത്തിപ്പുകാരനോ പൊതു സ്ഥാപനങ്ങളിലേക്കോ നൽകാൻ എല്ലാവരും തൃപ്‌തിപ്പെടുകയും അത് സമ്മതമുള്ളവർ മാത്രം അംഗങ്ങളാവുകയും ചെയ്‌തു കൊണ്ട് നടത്തുന്നതിലും അപകടം കാണുന്നില്ല. (അവലംബം : തുഹ്ഫ :9-402,10-217, സവാജിർ: 2-276)


അൽഫതാവ - അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


Copied :

aslam Kamil parappanangadi



https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

Monday, November 10, 2025

വിജ്ഞാനത്തിൽ മുഴുകൽ ഏറ്റവും വലിയ ആനന്ദം

   *വിജ്ഞാനത്തിൽ മുഴുകൽ ഏറ്റവും വലിയ ആനന്ദം*


ജംഉൽ ജവാമിഇന്റെ മുസ്വന്നി ഫ് താജ്ദ്ദീൻ സുബ്കി”റ ലേക്ക് ചേർക്കപ്പെട്ട - അദ്ദേഹം പറഞ്ഞതായി റിപ്പോർട്ട് ഉള്ള കവിത -

*വിജ്ഞാനം പഠിക്കുന്നതിന്റെ ആനന്ദം വിവരിക്കുന്നു.*


> سَهَري لتنقيحِ العلومِ أَذلُّ لي

من وصلِ غانيةٍ وطيبِ عِناقِ

ഞാൻ വിജ്ഞാനങ്ങൾ വെച്ചപ്പെടുത്തനായി  രാത്രിയിൽ ഉണർന്നിരിക്കുന്നത് —

മനോഹരികളുമായി സമയം ചെലവഴിക്കുന്നതിലും, അവരുടെ സ്നേഹത്തിൽ ആനന്ദിക്കുന്നതിലും — എനിക്കു കൂടുതൽ മധുരമാണ്.


وصَريرُ أقلامي على أوراقِها

أَحلَى من الدُّوكاءِ والعُشَّاقِ


എന്റെ പേനയുടെ ശബ്ദം, പ്രണയികളുടെ സംഗീതത്തേക്കാൾ മധുരമുള്ളതാണ്.

وألذُّ من نقرِ الفتاةِ لدفِّها

نَقري ولا أَلقى الرِّمالَ عن الأوراقِ

പ്രശ്നങ്ങൾ പരിഹരിച്ച് പഠനത്തിൽ ആനന്ദം കണ്ടെത്തുന്നത് — മദ്യപാനത്തേക്കാൾ രസകരമാണ്.

وتمايُلي طربًا لحلِّ عويصةٍ

في الدَّرسِ أَشهى من مُدامةِ ساقي

ഞാൻ രാത്രിയിലൊട്ടാകെ ഉണർന്നിരിക്കുമ്പോൾ, നീ ഉറങ്ങുന്നു —

പിന്നെ രാവിലെ എനിക്കു തുല്യനാകാൻ ആഗ്രഹിക്കുന്നു!”


وأَبيتُ سهرانَ الدُّجى وتبيتُهُ

نومًا وتَبغي بعدَ ذاكَ لحاقي


Aslam Kamil parappanangadi


കുറി, ലേലക്കുറി, ഭാഗ്യക്കുറി

 *കുറി, ലേലക്കുറി, ഭാഗ്യക്കുറി*


ചോദ്യം : കുറി, ലേലക്കുറി, ഭാഗ്യക്കുറി എന്നിവയുടെ വിധി എന്താണ്? അതിൽ പങ്കുചേരൽ അനുവദനീ മാണോ? കുറെ ആളുകളിൽ നിന്ന് 500 വാങ്ങുകയും നറുക്കെടുപ്പ് നടത്തി നറുക്ക് ലഭിച്ചവർക്ക് ഭൂവീലർ, ടി.വി തുടങ്ങിയവ ലഭിക്കുകയും ചെയ്യുന്ന നറുക്കെടുപ്പിൽ പങ്കെടുക്കാമോ ?



ഉത്തരം: ഇസ്ല‌ാം കർശനമായി വിരോധിച്ച മഹാ പാപങ്ങളി ലൊന്നാണ് ചൂതാട്ടം. വിശുദ്ധഖുർആൻ പറയുന്നു; സത്യ വിശ്വാസികളേ; മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്‌നം വെക്കാനുള്ള അസ്ത്രങ്ങളും പൈശാചിക കാര്യങ്ങളിൽ പെട്ടതാകുന്നു. നിങ്ങളുടെ വിജയത്തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഒഴിവാക്കണം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും

അല്ലാഹുവിൻ്റെ

ഓർമയിൽ നിന്നും നിസ്ക്കാരത്തിൽ നിന്നും നിങ്ങളെ  തടയാനും പിശാച് ഉദ്ദേശിക്കുന്നു. അതിനാൽ അവയിൽ നിന്നെല്ലാം നിങ്ങൾ മാറിനിന്നേ പറ്റൂ. (വി.ഖു. 5-90-91)


ഭാഗ്യ പരീക്ഷണത്തിന്റെയും അനിശ്ചിതത്വത്തി

ൻ്റെയും സ്വഭാവമുള്ള വിനോദങ്ങളും ഇടപാടുകളും

 ചൂതാട്ടത്തിൽ ഉൾപ്പെടുന്നതാണ്. നറുക്കെടുപ്പിൽ പങ്കെടു  ക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് ലാഭമുണ്ടാവുകയും മറ്റുള്ളവർക്ക് പണം നഷ്ടപ്പെടുകയും ചെയ്യുന്ന നറുക്കെടുപ്പുകളും ഭാഗ്യക്കുറി, ലേലക്കുറി തുടങ്ങിയവയെല്ലാം നിഷിദ്ധമായ ചൂതാട്ടമാണ്.


കുറെ വ്യക്തികളിൽ നിന്ന് നിശ്ചിത സംഖ്യ വാങ്ങുകയും നറുക്കെടുപ്പ് നടത്തി ചിലർക്ക് പണമോ വസ്‌തുക്കളോ നൽകുകയും മറ്റുള്ളവർക്ക് അവർ നൽകിയ പണം നഷ്ടപ്പെടുകയും ചെയ്യുന്ന ഏർപ്പാടുകളെല്ലാം നിഷിദ്ധമാണെന്ന് ഇതോടെ വ്യക്തമായിരിക്കുന്നു. കുറിയിൽ പങ്കെടുക്കുന്നവരിൽ ആദ്യ നറുക്കുകൾ ലഭിക്കു ന്നവർക്ക് ലാഭവും അവസാന നറുക്കുകൾ ലഭിക്കുന്ന വർക്ക് നഷ്ടവും സംഭവിക്കുന്ന കുറികൾ അനുവദനീയമല്ല. നിഷിദ്ധമാണ്. ആദ്യമാദ്യം നറുക്ക് ലഭിക്കുന്നവർ തുടർന്ന് പണം നൽകേണ്ടതില്ലെന്ന സ്വഭാവമുള്ള കുറികളും ചിട്ടികളും നിഷിദ്ധമാണ്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന മുസ്‌ലിംകൾ ഇതി ലൊന്നും പങ്കാളികളാവുകയോ അതിലൂടെ സമ്പാദി ക്കുകയോ ചെയ്യരുത്. വൻദോഷങ്ങളിൽ പെട്ടതാണ് ഇത്തരം ചൂതാട്ടങ്ങളെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ വ്യക്തമാക്കിയിരിക്കുന്നു.


എന്നാൽ ആഴ്ച്‌ചയിലോ മാസത്തിലോ നിശ്ചിത യാളുകളിൽ നിന്ന് നിശ്ചിത സംഖ്യകൾ ശേഖരിച്ച് ഓരോ തവണയും മൊത്തം സംഖ്യ കൂട്ടത്തിലൊരാൾക്ക് നൽകു മെന്ന് തീരുമാനിക്കുകയും ആ ഒരാളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയും ചെയ്യുന്ന സമ്പ്രദായമുണ്ട്. കുറി എന്ന

പേരിലാണ് ഗ്രാമങ്ങളിൽ ഇതറിയപ്പെടുന്നത്. ഇവിടെ ആദ്യ നറുക്ക് ലഭിച്ചവനും അവസാന നറുക്ക് ലഭിച്ചവനും ഉൾപ്പെടെ എല്ലാവരും ഒരേ സംഖ്യ അടക്കേണ്ടതായ വിധത്തിലാണെങ്കിൽ ഇത് ചൂതാട്ടത്തിൽ ഉൾപ്പെടുന്നില്ല. എല്ലാവരും അടക്കുന്നതും അവർക്ക് ലഭിക്കുന്നതും തുല്യ സംഖ്യയായതിനാൽ ഓരോരുത്തർക്കും ലാഭത്തിനും നഷ്ടത്തിനും സാധ്യതയെന്ന അനിശ്ചി തത്വത്തിന്റെയും ബെറ്റിന്റെയും സ്വഭാവം ഇതിലില്ല.


ഒരു സംഘമാളുകളിൽ നിന്ന് നിശ്ചിത സംഖ്യ സംഘടിപ്പിച്ച് കൂട്ടത്തിൽ നറുക്ക് ലഭിച്ച വ്യക്തിക്ക് കടമായി നൽകുന്ന സഹായ പദ്ധതിയാണിതെന്നാണ് മനസ്സിലാകുന്നത്. കുറിക്ക് നിശ്ചയിക്കപ്പെട്ട കാലാവധി ക്കുള്ളിൽ കടങ്ങൾ വീട്ടേണ്ടതാണ്. നറുക്ക് ലഭിച്ചതിന് ശേഷമുള്ള അടവുകളിലൂടെ കടം വീട്ടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം നരം കുറികളിൽ ആദ്യ സംഖ്യ നടത്തിപ്പുകാരനോ പൊതു സ്ഥാപനങ്ങളിലേക്കോ നൽകാൻ എല്ലാവരും തൃപ്‌തിപ്പെടുകയും അത് സമ്മതമുള്ളവർ മാത്രം അംഗങ്ങളാവുകയും ചെയ്‌തു കൊണ്ട് നടത്തുന്നതിലും അപകടം കാണുന്നില്ല. (അവലംബം : തുഹ്ഫ :9-402,10-217, സവാജിർ: 2-276)


അൽഫതാവ - അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല


Copied aslam Kamil parappanangadi



https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwt

ലോട്ടറി - ചൂതാട്ടം - കൂപ്പണുകൾ

 *ലോട്ടറി - ചൂതാട്ടം - കൂപ്പണുകൾ*-


ചോദ്യം:  ഭാഗ്യക്കുറിയിൽ (ലോട്ടറി പോലെ ) നിന്ന് ലഭിക്കുന്ന പണം നിഷിദ്ധമാണോ ?


ചോദ്യം: കൂപ്പണുകൾ നറുക്കിട്ടെടുത്ത് സമ്മാനങ്ങൾ സ്വീകരിക്കുന്നതിന്റെ വിധിയെന്താണ് ? നിശ്ചിത വസ്തുക്കൾ വിലക്ക് വാങ്ങുമ്പോൾ ലഭിക്കുന്ന സമ്മാന കൂപ്പണുകൾ നറുക്കിട്ടെടുത്ത് സ്ഥാപനം നൽകുന്ന സമ്മാനം പണം സ്വീകരിക്കാമോ ?


ഉത്തരം : നറുക്കെടുപ്പിൽ പങ്കെടുക്കുന്നവരെല്ലാം പണം നൽകുകയും നറുക്ക് ലഭിച്ചവന് പണം ലാഭമുണ്ടാ

വുകയും ചെയ്യുന്ന വിധം

 അനിശ്ചിതത്വത്തിൻറെയും ബെറ്റി ൻ്റെയും സ്വഭാവമുള്ള നറുക്കെടുപ്പുകളെല്ലാം ഇസ്‌ലാം വിരോധിച്ച ചൂതാട്ടത്തിൻ്റെ വകഭേദങ്ങളിൽ പെട്ടതാണ്. ഇത്തരം നറുക്കെടുപ്പിൽ പങ്കെടുക്കുന്നതും അതിലൂടെ ലഭിക്കുന്ന സമ്പത്ത് സ്വീകരിക്കുന്നതും ഹറാമാണ്. ഓരോരുത്തർക്കും ലാഭമുണ്ടാകാനും നഷ്ടമുണ്ടാകാനും സാധ്യതയുള്ള അനിശ്ചിതത്വത്തിന്റെ സ്വഭാവമുള്ള ഏർപ്പാടുകളെല്ലാം നിഷിദ്ധമായ ചൂതാട്ട ത്തിൽ പെട്ടതാണെന്ന് അല്ലാമാ ഇബ്‌നു ഹജർ (റ) ന്റെ തുഹ്ഫതുൽ മുഹ്‌താജ് 9-402,10-207 പേജുകളിൽ നിന്ന് മനസ്സിലാകുന്നതാണ്. 


ഇസ്ലാം വളരെ ശക്തമായി നിരോധിച്ചതാണ് ചൂതാട്ടം. "സത്യവിശ്വാസികളേ മദ്യം, ചൂതാട്ടം, വിഗ്രഹ പ്രതിഷ്ഠകൾ, പ്രശ്ന‌ം നോക്കാനുള്ള അസ്ത്രങ്ങൾ എല്ലാം പൈശാചിക വൃത്തിയിൽ പെട്ടതാണ്. നിങ്ങൾ വിജയിക്കുന്ന തിനുവേണ്ടി അവയെല്ലാം നിങ്ങൾ ഉപേക്ഷിക്കുക. മദ്യവും ചൂതാട്ടവും മുഖേന നിങ്ങൾ ക്കിടയിൽ ശത്രുതയും വിദ്വേഷവും സൃഷ്ടിക്കാനും നിസ്കാരത്തിൽ നിന്നും അല്ലാഹുവിനെ കുറിച്ചുള്ള ഓർമയിൽ നിന്നും നിങ്ങളെ തടയാനും പിശാച് ലക്ഷ്യമിടുന്നു. അതിനാൽ അവയിൽ നിന്നെല്ലാം മാറിനിൽക്കാൻ നിങ്ങൾ തയ്യാറില്ലേ(വി.ഖു.5- 91,92)


മദ്യവും വിഗ്രഹങ്ങളും നിരോധിച്ച കൂട്ടത്തിൽ ചൂതാട്ടവും നിരോധിക്കുക വഴി ചൂതാട്ടം മഹാ അപക ടങ്ങളിൽ പെട്ടതാണെന്ന് വിശുദ്ധ ഖുർആൻ തര്യപ്പെ ടുത്തുകയാണ്. അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുള്ളവർ എല്ലാതരം ചൂതാട്ടങ്ങളിൽ നിന്നും വിട്ടു നിൽക്കണം.


-സമ്മാന കൂപ്പൺ-


എന്നാൽ നിശ്ചിത വസ്‌തുക്കൾ വിലക്ക് വാങ്ങു മ്പോൾ സൗജന്യമായി ലഭിക്കുന്ന സമ്മാനകൂപ്പണുകളും

അവയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാനവും സ്വീകരിക്കുന്നതിന് വിരോധമില്ല. സ്ഥാപനത്തിലേക്ക് ജനങ്ങൾ ആകർഷിക്കുവാൻ

വേണ്ടി സ്ഥാപനത്തിൻ്റെ ഉപഭോക്താക്കളിൽ ചിലർക്ക് നൽകാൻ തീരുമാനിക്കുകയും സമ്മാനം നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുന്നത്. നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കാത്തവർക്ക് അവരുടെ ധനം നഷ്ടപ്പെടുന്നില്ല. കാരണം വാങ്ങിയ വസ്‌തുവിൻ്റെ വില മാത്രമാണല്ലോ അവർ നൽകിയത്. ഈ രൂപത്തിലുള്ള നറുക്കെടുപ്പ് ചൂതാട്ടത്തിൻ്റെ പരിധി യിൽ ഉൾപ്പെടുന്നില്ല. അത് നിഷിദ്ധവുമല്ല. ഇപ്രകാരം തന്നെ ചില പ്രത്യേക സന്ദർഭങ്ങളിൽ സ്ഥാപനങ്ങൾ പ്രഖ്യാപിക്കുന്ന റിബേറ്റ് ഉപയോഗപ്പെടുത്തുന്നതിനും വിരോധമില്ല.


ഫതാവാ :അബ്ദുൽ ജലീൽ സഖാഫി -


Copied  aslam Kamil parappanangadi

കച്ചവടത്തിൽ എത്ര ശതമാനമാണ് ലാഭം അനുവദനീയമാവുക?

 



ചോദ്യം: കച്ചവടത്തിൽ എത്ര ശതമാനമാണ്

ലാഭം അനുവദനീയമാവുക? ഉദാഹരണമായി നൂറ് രൂപക്ക് വാങ്ങിയ വസ്തു വിൽക്കുമ്പോൾ എത്ര രൂപക്ക് വിൽക്കാം? ഒരു വസ്തു വിദേശത്ത് നിന്ന് കൊണ്ട് വന്നു വിൽക്കുമ്പോളും ഒരു ഉൽപന്നം നിർമ്മിച്ചു വിൽക്കുകയാ ണെങ്കിലുമെല്ലാം ചെലവിൻ്റെ എത്ര ശതമാനം ലാഭമെ ടുക്കാം? എത്ര ശതമാനമാകുമ്പോഴാണ് കൊള്ള ലാഭം ഹറാമുമാകുന്നത് ?


ഉത്തരം: വിൽപ്പന നടക്കുന്ന പ്രദേശത്ത് കച്ചവടക്കാർ സാധാരണ ആ വസ്‌തുവിൽ എത്രയാണോ ലാഭം എടുക്കാറുള്ളത് അത്രയും ലാഭം മാത്രം സ്വീകരിക്കുക എന്നതാണ് ഏറ്റവും ഉത്തമം. നൂറ് രൂപക്ക് വാങ്ങിയ

രൂപ മാത്രം ലാഭം വസ്‌തു വിൽക്കുമ്പോൾ പ്രദേശത്തെ കച്ചവടക്കാർ 105 രൂപക്കാണ് സാധാരണ വിൽക്കാറുള്ളതെങ്കിൽ അഞ്ച് സ്വീകരിച്ച് അതിൽ കൂടുതൽ വാങ്ങാതെ വിൽക്കലാണ് ഏറ്റവും ഉത്തമം. വസ്‌തുക്കൾ നിർമ്മിച്ച് വിൽക്കുന്നതിലും വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിലുമെല്ലാം ഇത് തന്നെയാണ് ഏറെ ഉത്തമം. പ്രദേശത്തെ ബിസിനസ്സുകാർ സാധാരണ ആ വസ്‌തുവിൻ്റെ വിൽപ്പനയിൽ സ്വീകരിക്കാ റുള്ള ലാഭം മാത്രം സ്വീകരിക്കുക, അതിലേറെ ലാഭം നൽകാൻ ഒരാൾ തയ്യാറാണെങ്കിൽ പോലും അധിക ലാഭം വേണ്ടെന്ന് വെക്കുക ഇതാണ് ഏറ്റവും നല്ല രീതി. ഉത്തമം. അഥവാ

ഇടപാടുകളിലെ ഇഹ്‌സാൻ ഇപ്രകാരമാണെന്ന് ഇമാം ഗസ്സാലി (റ) വിശദീകരിച്ചിരിക്കുന്നു. നിർബന്ധമായതിലപ്പുറം ഗുണകരമായ മാർഗ്ഗം സ്വീകരിക്കലാണ് ഇഹ്‌സാൻ എന്നതിൻ്റെ വിവക്ഷ, പരലോക ജീവിതത്തിൽ ഉന്നത സൗഭാഗ്യങ്ങൾക്ക് കാരണമാണിത്.


*അതേ സമയം വസതുവിലില്ലാത്ത ഗുണം പറഞ്ഞ് വിശ്വസിപ്പിക്കുക, അറിയാവുന്ന ന്യൂനത മറച്ചു വെക്കുക, വില നിലവാരത്തെക്കുറിച്ച് തെറ്റായ വിവരം നൽകുക*

 തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ വഞ്ചന നടത്താതിരിക്കുമ്പോൾ വിൽക്കുന്നവനും വാങ്ങുന്നവനും തൃപ്തിപ്പെടുന്ന  ഏത് വിലക്കും വസ്‌തു വിൽക്കാവുന്നതാണ്. വാങ്ങിയ വിലയുടെ / നമുക്ക് ചെലവായ സംഖ്യയുടെ ഇത്ര ശതമാനമേ ലാഭം എടുക്കാവൂ അതിലപ്പുറം പറ്റില്ല എന്ന നിയമമില്ല. 


മേൽ പറഞ്ഞ മാർഗ്ഗങ്ങളിലൂടെ വഞ്ചന നടത്താതെ ഏത് ഉയർന്ന വിലക്കും വസ്തുക്കൾ വിൽക്കൽ അനുവദനീയമാണ്. എത് വലിയ ലാഭവും സ്വീകരി ക്കാവുന്നതാണ്. രണ്ട് പേരും തൃപ്‌തിപ്പെട്ടതായിരിക്കുക എന്നതാണ് വിലയുടെ മർമ്മം. എന്നാൽ ഇല്ലാത്ത ഗുണം പറഞ്ഞും ന്യൂനതകൾ മറച്ചു വെച്ചും വില നിലവാര

ത്തെക്കുറിച്ച് കളവ് പറഞ്ഞും വഞ്ചന നടത്തിക്കൊണ്ടുള്ള ലാഭം അനുവദനീയമല്ല. അത് കൊള്ള ലാഭമാണ്.


ഫതാവ :ജലീൽ സഖാഫി ചെറുശോല


Copied aslam Kamil pgi



Saturday, November 8, 2025

മർഹബൻ ബി ഹബീബീ വ ഖുർറതി അയ്‌നീ മുഹമ്മദ് ബ്നി അബ്ദില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം"

 ചോദ്യം: ബാങ്കിൽ അശ്ഹദു അന്ന മുഹമ്മദർ റസൂലു ല്ലാഹ് എന്ന് കേൾക്കുമ്പോൾ ചിലർ സ്വലാതും മറ്റേതോ ദിക്റും ചൊല്ലി വിരലിൽ ഊതി കണ്ണുകൾ തടവുന്നതായി കാണാറുണ്ട്. ഇത് എന്താണ് ? ഇതിന്റെ അടിസ്ഥാന മെന്താണ്?


സഈദ് മാട്ടൂൽ


ഉത്തരം: ബാങ്കിൽ "അശ്ഹദു അന്ന മുഹമ്മദർ റസൂലുല്ലാഹ്" എന്നു കേൾക്കുമ്പോൾ "മർഹബൻ ബി ഹബീബീ വ ഖുർറതി അയ്‌നീ മുഹമ്മദ് ബ്നി അബ്ദില്ലാഹി സ്വല്ലല്ലാഹു അലൈഹി വസല്ലം" എന്നു ചൊല്ലി രണ്ടു തള്ളവിരലുകളിൽ ചുംബിച്ച് അവ കണ്ണുകൾക്ക് മുകളിൽ വെച്ചാൽ അന്ധതയും കണ്ണ് രോഗവും ബാധിക്കുക യില്ലെന്ന് സയ്യിദുൽ ബക്‌രി (റ) ഇആനത്ത് (1-281) ൽ ഉദ്ധരിച്ചിട്ടുണ്ട്.

ബാങ്കിൽ നബി(സ്വ)യുടെ ശറഫാക്കപ്പെട്ട പേര് കേൾക്കുമ്പോൾ സ്വലാത്ത് ചൊല്ലേണ്ടതാണ്. ബാങ്കിൽ ഒന്നാം പ്രാവശ്യം അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ് എന്ന് കേൾക്കുമ്പോൾ - സ്വല്ലല്ലാഹു അലൈക യാ റസൂലല്ലാഹ് - എന്നും രണ്ടാം പ്രാവശ്യം അത് കേൾക്കു മ്പോൾ ഖുർറതു അയ്നീ ബിക യാ റസൂലല്ലാഹ് എന്നും അതിനു ശേഷം രണ്ടു തള്ള വിരലുകളുടെ നഖം രണ്ടു കണ്ണുകൾക്ക് മുകളിൽ വെച്ച് കൊണ്ട് - അല്ലാഹു മ്മ മത്തിഅ്നീ ബിസ്സംഇ വൽ ബസ്വരി - എന്നും പറയേണ്ടതാണെന്ന് ഖഹസ്‌താനി ശറഹുൽ കബീറിൽ ഉദ്ധരി ച്ചിട്ടുണ്ട്. (തഫ്‌സീർ റൂഹുൽ ബയാൻ 7-228)


(ഫതാവാ നമ്പർ (501)

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല)


https://chat.whatsapp.com/JHCZtDEtEfc2tJeuVPxyvn

പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ?

 ചോദ്യം:പൂച്ചയെ പൈസ കൊടുത്ത് വാങ്ങൽ അനുവദനീയമാണോ ? എൻ്റെ ഭർത്താവ് കാണാൻ ചന്തമുള്ള പൂച്ചകളെ പൈസ കൊടുത്ത് വാങ്ങിക്കാറുണ്ട്. വീട്ടിൽ പൂച്ചയെ വള...